2010, ജൂലൈ 19, തിങ്കളാഴ്‌ച

തീവ്രവാദം - ചില യാഥാറ്ത്യങള്‍

ന്യുമന്‍ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിയ സംഭവമാണ് ഈ ഒരു വിശകലനത്തിന് ആധാരം. അത്യധികം ക്രൂരവും മനുഷ്യത്ത രഹിതവുമായ ഈ നടപടി കേരളത്തെ ഒരു അഭിനവ താലിബാനിസത്തിലേക്ക് നയിക്കുന്നു എന്ന ഭീതിതമായ ആശങ്ക ഉളവാക്കുന്നു. തെറ്റിനെ അതിലും വലിയ ഒരു തെറ്റുകൊണ്ടു തന്നെ കൈകാര്യം ചെയ്യുന്ന ഈ രീതിയാണ്‌ ഈ ഒരു ഉപമക്ക് പാത്രമാകുന്നത്. പ്രവാചക നിന്ദ വ്യക്തമാക്കുന്ന ഒരു ചോദ്യം, ചോദ്യപ്പേപ്പറില്‍ ഉള്പ്പെടുത്തിയത് ഒരിക്കലും അന്ഗീകരിക്കാനാകാത്ത തെറ്റ് തന്നെ. പക്ഷെ അത് തിരിച്ചറിഞ്ഞ നമ്മുടെ സര്‍ക്കാരും ബന്ധപ്പെട്ടവരും അദ്ദേഹത്തിനെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ എടുക്കുകയും ചെയ്തിരുന്നു. ഇവിടെ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) തന്നെ മാപ്പ് കൊടുക്കുമായിരുന്ന ഒരു തെറ്റിന്, തികച്ചും പ്രാക്രുതമായ, അദ്ദേഹം തന്നെ വെറുക്കുമായിരുന്ന തരത്തിലുള്ള ഒരു ശിക്ഷാ നടപടിയാണ് നടപ്പിലായിരിക്കുന്നത്. ഇത്തരത്തിലുള്ള അത്യധികം നീചവും ക്രൂരവും ആയ ചെയ്തികള്‍ ഒരു മതത്തിന്റെ ലേബലില്‍ നടക്കുന്നു എന്നത് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ നമ്മുടെ നിയമ സംവിധാനങ്ങളും മാധ്യമങ്ങളും കാടടച്ചു വെടി വക്കുന്നതും നീതീകരിക്കാനാകില്ല. കാലങ്ങളായി ഇസ്ലാം എന്ന ഒരു മഹത്തായ മതവും അതിന്റെ സംവിധാനങ്ങളും കേവലം മുസ്ലിം നാമധാരികളായ കുറെ കാട്ടാളന്മാര്‍ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നു. ഇസ്ലാം എന്നാല്‍ ഭീകരത എന്ന ഒരു തലത്തിലേക്ക് എത്തിക്കുന്നതില്‍ ഇവര്‍ വളരെ പ്രധാനമായ പങ്കു വഹിച്ച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാമിന്റെ പ്രചാരണ കാലങ്ങളില്‍ പ്രസക്തമായിരുന്ന ചില പ്രയോഗങ്ങള്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ ഇപ്പോഴും വളച്ചൊടിച് ഇതിനാല്‍ ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുന്നു. എന്നാല്‍ ഇസ്ലാമിന്റെ മഹത്തായ എത്ര എത്ര ആശയങ്ങളും തത്വങ്ങളും ഇതിനാല്‍ ഇവിടെ വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു? അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന കാവല്‍ ഭടന്‍ ആ ദൌത്യത്തിനിടയില്‍ മരണപ്പെട്ടാല്‍ നേരെ സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടും എന്ന് ഉദ്ഗോഷിക്കുന്ന ഇസ്ലാം എങ്ങനെ സ്വന്തം രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ വിളംബരം ചെയ്യും?നിന്റെ അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറു നിറയെ ഭക്ഷണം കഴിക്കുന്നവന്‍ എന്നില്പെട്ടവനല്ല എന്ന് മുഹമ്മദ്‌ നബി (സ) പറഞ്ഞിട്ടുണ്ട്. ഒരുവന്‍ അവന്റെ ചിലവുകളെല്ലാം കഴിച്ച് ബാക്കിയുള്ളതിന്റെ ഒരംശം അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് നിര്‍ബന്ധമായും നല്‍കണമെന്ന് പറയുന്ന (സകാത്ത്) ഇസ്ലാം, ഇത് ഉള്ളവന്റെ ഔധാര്യമല്ല മറിച്ച് ഇല്ലാത്തവന്റെ അവകാശമാണെന്ന് കൂടി വളരെ വ്യക്തമായി വെളിവാക്കുന്നു. ഇത്തരത്തിലുള്ള എത്രയെത്ര മഹത്തായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇസ്ലാം, ഭീകരതയുടെ പേരില്‍ നിഷ്കളങ്കരായ ആബാലവൃധ്ധം ജനങ്ങളെ കൊന്നൊടുക്കാന്‍ ഒരിക്കലും ഉദ്ഗോഷിക്കുന്നില്ല. ഇവിടെ ഈ അവസരത്തില്‍, വിഖ്യാത എഴുത്തുകാരനായിരുന്ന ജോര്‍ജ്ജ് ബെര്‍ണട്ഷയുടെ ഇസ്ലാമിനെയും മുസ്ലിങ്ങളെയും കുറിച്ചുള്ള ഒരു അഭിപ്രായം വളരെ പ്രസക്തമാണ്‌. അദ്ദേഹം പറഞ്ഞത് "isalm is the best religion in the world but muslims are the worst followers" എന്നാണ്. ഇത്തരത്തിലുള്ള ഒരു പേരുദോഷം മുസ്ലിങ്ങള്‍ക്ക്‌ ലഭിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഈ ഭീകരവാധികള്‍ക്കാണെന്നതില്‍ യാതൊരു സംശയവും ഇല്ല.

ബാബറി മസ്ജിദ് സംഭവത്തിനു ശേഷം വ്രണപ്പെട്ട മുസ്ലിം വികാരം, പിന്നീട് ഗുജറാത്ത്‌ കലാപത്തിനു ശേഷം ശക്തി പ്രാപിക്കുകയായിരുന്നു. ഈ വികാരത്തെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി, തീവ്രവാദപരമായ, രാജ്യത്തിനു തന്നെ ഭീഷണിയാകുന്ന തരത്തില്‍ തിരിച്ചു വിടുന്നതില്‍ ഇത്തരം രാജ്യദ്രോഹികള്‍ ഒരു പരിധി വരെ വിജയിച്ചു അഥവാ വിജയിച്ച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ-മത നേത്രുത്തങളും, അനുയായികളും കാര്യങളെ വികാരപരമായി സമീപിക്കാതെ, അത്യധികം വിവേകത്തോടു കൂടി സമീപിക്കേണ്ട ആവശ്യകത ഇന്നു ഇതീനാല്‍ ഇവിടെ സംജാതമായിരിക്കുന്നു. ഭീകരവാദം ഇന്ന് മതത്ത്തിനപ്പുറം ഒരു സാമ്പത്തിക ഉപാധിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ധ്യയെ തകര്‍ക്കുക എന്ന ലക്ഷിയവുമായി ഇതിലേക്കായി പല രാജ്യങ്ങളില്‍ നിന്നായി വ്യത്യസ്ത സ്രോതസ്സുകളില്‍ നിന്നും പണം ഒഴുകിക്കൊടിരിക്കുന്നു. ഇത് നമുക്ക് കണ്ടെത്താനായില്ലെങ്കില്‍ ഈ മായിക വലയത്തില്‍ പെടുന്ന നമ്മുടെ യുവാക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ഇതിനു തടയിടാനായി നമുക്ക് കഴിഞ്ഞില്ലെങ്കില്‍ സമീപ ഭാവിയില്‍ ഇന്ത്യയും കേരളവും വളരെ ഗുരുതരമായ സ്ഫോടനാവസ്തയിലേക്ക് നീങ്ങുമെന്നുള്ളതില്‍ ഒരു സംശയവും വേണ്ട. ഭീകരതയ്ക്ക് ഇസ്ലാമെന്നോ, ഹിന്ദുവെന്നോ, ക്രിസ്ട്യനെന്നോ എന്ന മതമില്ല. അതിന്റെ മതം ഭീകരവാതം മാത്രമാണെന്ന് നാം തിരിച്ചറിയണം. രാഷ്ട്രീയ-മത നേത്രുത്തങളും, പാര്‍ട്ടികളും, ഇച്ചാശക്തിയോടെ മുഖം നോക്കാതെയും, പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് മുതിരാതെ ഉചിതവും മാതൃകാപരവുമായ നടപടികള്‍ക്ക് ഇനിയും തയ്യാറായില്ലെങ്കില്‍ നമുക്ക് ഈ വിപത്തില്‍ നിന്ന് മോചനം ഉണ്ടാകുകയില്ല. മത-ഭൌധിക വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ദേശീയതയില്‍ ഊന്നിയുള്ള ഒരു വിധ്യാഭ്യസത്ത്തിലൂടെ, വളര്‍ന്നു വരുന്ന തലമുറയിലെങ്കിലും ദേശീയ ബോധവും, ധാര്‍മികതയും വളര്‍ത്തിക്കൊണ്ടു വരത്തക്കവിധത്തില്‍ വിദ്യാഭ്യാസ സംബ്രധായത്തെ പരിഷ്കരിക്കെണ്ട്തുമുണ്ട്. ഇതിലൂടെ മാത്രമേ നമുക്ക് നമ്മെയും നമ്മുടെ ഈ മഹത്തായ രാജ്യത്തെയും രക്ഷിക്കുവാന്‍ കഴിയുകയുള്ളൂ എന്ന ആ യാധാ‍ര്‍ത്യം ഇപ്പോഴെങ്കിലും തിരിച്ചറിയുക.

മുഹമ്മദ് സാലിഹ് എടതിരിഞ്ഞി, കുവൈറ്റ്.


14 അഭിപ്രായങ്ങൾ:

  1. വളരെ നല്ല ഒരു പോസ്റ്റ്‌.
    അത്യധികം അപകടം പിടിച്ച ഒരു കാലഘട്ടതിലേക്കാണ് നമ്മുടെ നാട് പോയിക്കൊണ്ടിരിക്കുന്നത്.....
    ജബ്ബാറും സുധീഷും ജോസെഫും ഒക്കെ ഒരുമിച്ചിരുന്നു സ്കൂളില്‍ പഠിച്ചിരുന്ന കാലം കഴിഞ്ഞു പോയിരിക്കുന്നു..... മതം നോക്കി മാത്രം സുഹൃത്തുക്കളെ തിരഞ്ഞെടുക്കുകയും ജോലിക്കും മറ്റും ആളുകളെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുന്ന ഈ കാലത്ത് ഈ ബ്ലോഗ്‌ തീര്‍ച്ചയായും പ്രാധാന്യമര്‍ഹിക്കുന്നു......

    മറുപടിഇല്ലാതാക്കൂ
  2. അഭിനന്ദനങ്ങള്‍...
    യഥാര്‍ത്ഥ തിരിച്ചറിവിന്റെ ഇത്തരം സന്ദേശങ്ങള്‍ കൂടുതല്‍ കൂടുതല്‍ ആളുകളിലേക്ക്‌ എത്തിചേരട്ടെ

    മറുപടിഇല്ലാതാക്കൂ
  3. വളരെ നല്ല പോസ്റ്റ്‌ ഈ കാലഘടത്തില്‍ ഏറ്റവും അനിവാര്യമായത് അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  4. താങ്കളുടെ അഭിപ്രായങ്ങളോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു...... നല്ല കാര്യങ്ങള്‍ ചെയ്തു മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട നമ്മള്‍....ഇപ്പോള്‍ കാണികുന്നത് എന്തൊക്കെയാണ്???..... നബി മുഹമ്മദ്‌(സ) എത്രമാത്രം ക്ഷമശീലരായിരിക്കണം നമ്മള്‍ എന്ന് അദ്ധേഹത്തിന്റെ ജീവിതത്തിലൂടെ കാണിച്ചു തന്ന്നതല്ലേ......ഇന്ന് മുസ്ലിം എന്നാല്‍ തീവ്രവാതികള്‍ എന്നതിന്റെ സിമ്പല്‍ ആയി മാറിയിരിക്കുന്നു ...... മതത്തിന്റെ പേരില്‍ കാണിക്കുന്ന ഈ അതിക്രമങ്ങള്‍ ദൈവത്തിന്റെ സ്വന്തംനാട് എന്ന് നമ്മള്‍ അവകാശപ്പെടുന്ന കേരളത്തില്‍ വരെ എത്തി നില്കുന്നു .....താങ്കളുടെ ഈ ബ്ലോഗ്‌ തീര്‍ച്ചയായും പ്രാധാന്യമര്‍ഹിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  5. വളരെ നന്നായിട്ടുണ്ട്
    ആയിരങ്ങള്‍ പതിനായിരങ്ങള്‍ ലക്ഷങ്ങള്‍ വായിക്കട്ടെ..................
    തെറ്റില്‍ നിന്നും തെറ്റിലേക്ക് പോകാതെ, ഇതു വായിച്ചു നേര്‍വഴി വരാന്‍ ഇടവരട്ടെ
    ഡിയര്‍ സാലി
    ദയവായി ഇതുപോലുള്ള പോസ്റ്റിങ്ങ്‌ വീണ്ടും വീണ്ടും നടത്തുക.
    സ്നേഹാതരങ്ങളോടെ

    രാംദാസ്

    മറുപടിഇല്ലാതാക്കൂ
  6. Great!!! The basic teaching of any religion is to love & share each other. Who cares it now a days????? (a very few) The present generation is as you said is after money... no values.... Teachings are being intrepreted wrongly....

    Well Done Salih.... Inspiring

    Joshi

    മറുപടിഇല്ലാതാക്കൂ
  7. Well Done Salih...കയ്യും തലയും വെട്ടുന്ന രാഷ്ട്രീയ ഫാഷിസ്ടുകളും ഗര്‍ഭസ്ഥ ശിശുക്കളെ പോലും കുന്ത മുനയില്‍ കോര്‍ത്തെടുക്കുന്ന വര്‍ഗീയ ഫാഷിസ്ടുകളും ഉള്ള നമ്മുടെ നാട്ടില്‍ ഒരു കൈവെട്ടല്‍ സംഭവം എന്തുകൊണ്ടാണ് ഇത്ര വന്‍ സംഭവമായി എന്നത് ചിന്തിക്കേണ്ടതാണ് എല്ലാവരും...!!! പഞ്ചായത്ത് തിരഞ്ഞെടുപ്പും,തുടര്‍ന്ന് വരുന്ന നിയമസഭ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന ക്രൂരന്മാരെയാണ് നാം തിരിച്ചറിയേണ്ടത്.

    മറുപടിഇല്ലാതാക്കൂ
  8. Great Post Indeed ... One of my Non Muslim friends told me, Islam is the best religion ever granted to the Mankind,but you do not know how to market it.

    A true follower can never ever be a terrorist. Now the time has come that we should all seriously think who is the ultimate benefactor of this so called terrorism.

    Well done, Salih we are all with you, in all your endeavours to bring out the beauty of Islam.

    മറുപടിഇല്ലാതാക്കൂ
  9. Nice blog ...
    keep writing.....because Islam is the most misunderstood religion among Non Muslims and even themselves.

    മറുപടിഇല്ലാതാക്കൂ
  10. a timely posting, as i just finished my holidays in kerala, i do feel the differences. the days are gone as we were celebrated together all our festivals without any religious thoughts, now it become difficult to see those celebrations, we all have to think and find out solutions to end such dividing between our own people, good work shani.....

    മറുപടിഇല്ലാതാക്കൂ
  11. Excellent work ....Islam is a greatest relegion in the world no doubt but the so called islamic leaders, organizations... missleading the values of Islam... we need a social & secular platform to explain the value of Islam for younger generations and non muslim friends....

    മറുപടിഇല്ലാതാക്കൂ